കൊല്ലം: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ആശുപത്രി നഴ്സ് റോഡിൽ വീണ് മരിച്ചു. കരുനാഗപ്പള്ളി ക്ളാപ്പന വരവിള ബ്ളാലിൽ വീട്ടിൽ ലക്ഷ്മണന്റെ ഭാര്യ വിജയമ്മയാണ് (60) മരിച്ചത്. വള്ളിക്കാവ് ജെട്ടിക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ഇന്നലെ രാവിലെ 9 ഓടെ കാരേലിൽ മുക്കിലായിരുന്നു അപകടം. റോഡിൽ തലയടിച്ച് വീണ വിജയമ്മയെ ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാഫലം വന്നശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മകൾ: വിജിത. മരുമകൻ: സുധീഷ്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.