jeevanam
ജീവനം കാൻസർ സൊസൈറ്റിയുടെ ഉപഹാരം സെക്രട്ടറി ബിജു തുണ്ടിൽ ആകാശിന് കൈമാറുന്നു.

പത്തനാപുരം: ഹിയറിംഗ് എയിഡിന്റെ സഹായത്തെടെ പ്രതിസന്ധികളെ അതിജീവിച്ച് പഠിച്ച പിറവന്തൂർ കറവൂർകാരിക്കുഴി വീട്ടിൽ ആകാശിന്റെ വിജയത്തിന് പൊൻതിളക്കം. 1200 ൽ 1197 മാർക്കും നേടി.. 94% കേൾവികുറവുള്ള ആകാശിന്റെ വിജയം നാടിന് തന്നെ അഭിമാനമായി. കറവൂർ കാരിക്കുഴിയിൽ കാരിക്കുഴി വീട്ടിൽ ജി. അനിൽകുമാർ– ആർ. സിജി ദമ്പതികളുടെ മകനാണ് ആകാശ്. കാൻസർ ചികിത്സയിലായിരുന്ന പിതാവ് അനിൽ കഴിഞ്ഞ ജൂലായ് 28 നാണ് കുടുംബത്തെ വിട്ടു പിരിഞ്ഞത്.പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് ആകാശ് പഠിച്ചത്. ആകാശിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.പുന്നല കേന്ദ്രമായ
ജീവനം കാൻസർ സൊസൈറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ നൽകി. പെരുംതോയിൽ വാർഡ് മെമ്പർ രഞ്ജിത്, കറവൂർ തമ്പാൻ , മണികണ്ഠൻ എന്നിവർ പങ്കെടുത്തു.