ശാസ്താംകോട്ട: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാരാളിമുക്ക് - കടപുഴ റോഡിലെ പടിഞ്ഞാറേ കല്ലട മണ്ടൻ മുക്കിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു. നിർമ്മാണം നടക്കുന്ന ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. കാരാളിമുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പുതുതായി നിർമ്മിച്ച പാർശ്വഭിത്തി തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് ലോറി ഉയർത്തി മാറ്റിയത്.