covid-test

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ ആശാ പ്രവർത്തകയ്ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ പ്രാഥമിക സമ്പർക്ക പട്ടികയിലുടയിരുന്ന 45 പേരുടെ ഫലം നെഗറ്റീവായി. ആശാ പ്രവർത്തകയുടെ അടുത്ത ബന്ധുക്കൾ, ഏറ്റവുമടുത്ത് സമ്പർക്കം പുലർത്തിയവർ, ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവരെയാണ് കലയ്ക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ആശാ പ്രവർത്തകയ്ക്ക് കൊവിഡ്‌ ബാധിച്ച ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സമ്പർക്ക പട്ടികയിലുള്ള 81 പേരെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തിൽ പരവൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.