കൊല്ലം: കാറും ആട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിളികൊല്ലൂർ, ചന്ദനത്തോപ്പ് മിനി ഭവനത്തിൽ വാസുദേവന്റെയും ദേവകിയുടെയും മകൻ രമേശൻ (54) മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ജൂൺ 29ന് കേരളപുരം അഞ്ചുമുക്ക് ജംഗ്ഷനിലായിരുന്നു അപകടം. ഭാര്യ: മിനി. മകൾ: ലാവണ്യ.