ഓച്ചിറ: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് യുവാവ് സൗദി അറേബ്യയിൽ മരിച്ചു. ക്ലാപ്പന പുതുതെരുവ് കൊച്ചുവീട്ടിൽ പരേതരായ അബ്ദുൽ മജീദിന്റെയും നബീസാ ബീവിയുടെയും മകൻ മുജീബ് റഹ്മാനാണ് (47) മരിച്ചത്. സൗദിയിലെ ഹഫർ അൽബാത്തിൻ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു മരണം. സൗദിയിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യ: സാജിത. മക്കൾ: ഷിഫാന, മുഹ്സീന. മാതാവിന്റെ മരണത്തെ തുടർന്ന് ഫെബ്രുവരി അവസാനം നാട്ടിലെത്തിയ മുജീബ് റഹ്മാൻ മാർച്ച് ആദ്യവാരമാണ് തിരികെ പോയത്.