shahida-kamal

കൊല്ലം: അപകടത്തിൽ മരിച്ച അനുജിത്തിന്റെ കുടുംബത്തെ സഹായിക്കാൻ ഇടപെടുമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ അറിയിച്ചു. അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്ത് എട്ടു പേർക്ക് പുതുജീവിൻ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഭാര്യ പ്രിൻസി.
മിശ്രവിവാഹിതരായ അനുജിത്ത് - പ്രിൻസി ദമ്പതികൾക്ക് മൂന്നു വയസുള്ള മകനുണ്ട്.
അനുജിത്തിന്റെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നതടക്കം പ്രിൻസിക്ക് വലിയ കടബാദ്ധ്യതയുണ്ട്. അനുജിത്തിന്റെ കുടുംബത്തെ സഹായിക്കേണ്ടത് സാമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.