covid-food

 ജില്ലാ ആശുപത്രിയിൽ ജില്ലാ പ‌ഞ്ചായത്തിന്റെ ഭക്ഷണം

കൊല്ലം: ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കും ജീവനക്കാർക്കും ചിക്കൻകറിയടക്കം രുചികരമായ ഭക്ഷണവുമായി ജില്ലാ പഞ്ചായത്ത്. ഇന്നലെ 350 പേർക്ക് ഭക്ഷണം നൽകി. വരും ദിവസങ്ങളിൽ ക്രമേണ ഉയർത്തി 500 പേർക്ക് വരെ നൽകും.

കുടുംബശ്രീ യൂണിറ്റാണ് ഭക്ഷണം തയ്യാറാക്കുന്നത്. വിവിധ ദിവസങ്ങളിൽ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന പ്രത്യേക വിഭവങ്ങളും നൽകും. ആഴ്ചയിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ഊണിനൊപ്പം ചിക്കൻകറിയുണ്ടാകും. നേരത്തെ ലോക്ക് ഡൗൺ സമയത്ത് കോർപ്പറേഷനാണ് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകിയിരുന്നത്.

നൽകിയത്

ഇന്നലെ: 350 പേർക്ക്

ഇനി നൽകുന്നത്: 500 പേർക്ക്

ഭക്ഷണ മെനു

 രാവിലെ 6ന് ചായ

 7ന് പ്രഭാതഭക്ഷണം

 ഒന്നിടവിട്ട ദിവസങ്ങളിൽ ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി

(മുട്ട, കിഴങ്ങ്, വെജിറ്റബിൾ കറി എന്നിവയിലേതെങ്കിലും)

 ഉച്ചയ്ക്ക് 12.30ന് ഊണ്

(ചോറ്, അവിയൽ/ തോരൻ, അച്ചാർ, സാമ്പാർ/ പുളിശേരി, ചിക്കൻ കറി/ സോയാ ബീൻ കറി)

 വൈകിട്ട് 4ന് ചായ

 രാത്രി 7ന് അത്താഴം

(പ്രഭാതഭക്ഷണത്തിലെ ഇനങ്ങൾ)