ചാത്തന്നൂർ: ആദിച്ചനല്ലൂർ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷൻ വാങ്ങിനൽകി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ കാഷ് അവാർഡ് നൽകി അനുമോദിച്ചു. സംഘം പ്രസിഡന്റ് ജേക്കബ് തോട്ടത്തിൽ വിദ്യാർത്ഥിനിക്ക് ടി.വി വിതരണം ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻപിള്ള, മൈലക്കാട് സുനിൽ, വി.ആർ. അനുജ, റംല ബഷീർ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു. കല്ലുവാതുകൽ പഞ്ചായത്ത് യു.പി.എസ് അദ്ധ്യാപകരായ ബി.എൽ. ബീന, ടി.എസ്. ബിന്ദു, ദീപാകുമാരി, രേവതി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷ ലഭിക്കുന്ന പ്രകാരം കാഷ് അവാർഡുകൾ നൽകുമെന്ന് സംഘം പ്രസിഡന്റ് ജേക്കബ് തോട്ടത്തിൽ അറിയിച്ചു.