കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ബഹുനില മന്ദിരം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ആശുപത്രിയിൽ 8 നിലകളുള്ള കെട്ടിടം നിർമ്മാക്കാനുള്ള ഫണ്ടാണ് ലഭിച്ചത്. താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിന് 90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. ഇതിൽ 66.43 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കെട്ടിടത്തിന്റെ നിർമ്മാണച്ചുമതല കെ.എസ്.ഇ.ബിയുടെ നിർമ്മാണ വിഭാഗത്തിനാണ്. നിർമ്മാണം സമയബന്ധിതമായി നടപ്പാക്കാൻ ആർ. രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ കൂടിയ യോഗം തീരുമാനിച്ചു. പുതിയ ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 10 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിന് 90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആർ. ഇതിൽ 66.43 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
രാമചന്ദ്രൻ എം.എൽ.എ
29 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും
29 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള സുനാമി കെട്ടിടം പൊളിച്ച് നീക്കി ഇവിടെ 8 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് മുൻപ് ദിനംപ്രതി 1500 ഓളം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. ഇതിന് പുറമേ 200ൽ അധികം രോഗികളെ കിടത്തിയും ചികിത്സിച്ചിരുന്നു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കാതലായ മാറ്റം അനിവാര്യമാണെന്നിരിക്കെയാണ് പുതിയ പദ്ധതിക്ക് അനുവാദം ലഭിച്ചത്.