കൊല്ലം: ആർ.എസ്.ബി കൊല്ലം യൂണിറ്റ് ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്കായി ആവശ്യ വസ്തുക്കൾ നൽകി. ജില്ലാ കളക്ടറുടെ ഒരു കൈസഹായം പദ്ധതിയിലേക്കാണ് മിനറൽ വാട്ടർ, സോപ്പ്, സ്റ്റീൽപ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, ജഗ് എന്നിവ നൽകിയത്.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആർ.എസ്.ബി സംസ്ഥാന ഭാരവാഹി അരാഫത്ത് ജില്ലാ കളക്ടർക്ക് ബി. അബ്ദുൽ നാസറിന് സാധനങ്ങൾ കൈമാറി.
ലോക്ഡൗൺ സമയത്തെ യാത്രയ്ക്കായി മാറ്റിവച്ച തുക സമാഹകരിച്ചാണ് സഹായം നൽകിയതെന്ന് കൊല്ലം യൂണിറ്റ് അഡ്മിൻമാരായ ജാബിർ, നിശാന്ത്, സാദിഖ് എന്നിവർ അറിയിച്ചു. മലപ്പുറം, കോഴിക്കോട്,എറണാകുളം എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ ജില്ലാ ഭരണകൂടത്തിന് നേരിട്ട് സഹായങ്ങൾ എത്തിച്ചതായി സംസ്ഥാന ഭാരവാഹികളായ അരാഫത്ത്, കൃഷ്ണപ്രസാദ്, ഷെജി, റോഹിൻ എന്നിവർ അറിയിച്ചു. കോഴിക്കോട്, കാസർകോട്, തൃശൂർ എന്നിവിടങ്ങളിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പും ആർ.എസ്.ബി സംഘടിപ്പിച്ചിരുന്നു.