covid

കൊല്ലം: ജില്ലയിൽ ഇന്നലെ 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 119 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. വിദേശത്ത് നിന്ന് വന്ന ഏഴുപേരും അന്യസംസ്ഥാനത്ത് നിന്ന് വന്ന രണ്ടുപേരുമുണ്ട്. നാലുപേർക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ആലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയും ഉൾപ്പെടും.

കൊവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളും എണ്ണവും

കുടവട്ടൂർ-1, തേവലക്കര-1, അഞ്ചാലുംമൂട്-1, നെടുവത്തൂർ-1, കരുനാഗപ്പള്ളി-2, പൂതക്കുളം-1, അമ്പലംകുന്ന്-3, ആലപ്പാട്-11, ഇട്ടിവ-2, ഉമ്മന്നൂർ-1, ഏനാത്ത്-1, ഓടനാവട്ടം-1, കടുവപ്പാറ-1, കുളത്തൂപ്പുഴ-5, കൊറ്റങ്കര-2, ചക്കുവരയ്ക്കൽ-5, ചടയമംഗലം-13, ചവറ-8, ചിറക്കര-1, തച്ചൻകോണം-1, തലച്ചിറ-21, തലവൂർ-1, തൊടിയൂർ-3, പള്ളിക്കൽ-1, പേരൂർ-2, മയ്യനാട്-1, വടക്കേക്കര-1, വയയ്ക്കൽ-3, വളവുപച്ച-1, വാളകം-1, വെളിയം-1, ശാസ്തംകോട്ട-3,എഴുകോൺ-3,വെളിനെല്ലൂർ-7, പാരിപ്പള്ളി-1, കടയ്ക്കൽ-6, അഞ്ചൽ 5, ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തിരുവനന്തപുരം കല്ലറ സ്വദേശിനി.