തൊടിയൂർ: കണ്ടെയ്ൻമെന്റ് സോണായ തൊടിയൂർ പഞ്ചായത്തിൽ ഇന്നലെ അഞ്ചുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കരുനാഗപ്പള്ളി മാർക്കറ്റിലെ വ്യാപാരിയുടെ ഭാര്യ, സഹോദരൻ , കടയിലെ രണ്ടു ജീവനക്കാർ, ഗൾഫിൽ നിന്ന് വന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന കല്ലേലിഭാഗം സ്വദേശിയായ 46കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്‌. എല്ലാവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.