വെട്ടിക്കവല 29
ആകെ രോഗബാധിതർ 125
കൊല്ലം: വെട്ടിക്കവല കൊവിഡ് പിടിവിടുന്നില്ല, ഇന്നലെ പോസിറ്റീവായത് 22 പേർക്ക്. വ്യാഴാഴ്ച വൈകിയെത്തിയ പരിശോധനാ ഫലംകൂടി ചേർത്ത് 29 പേരുടെ പട്ടികയാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. സമ്പർക്കത്തിലൂടെയാണ് എല്ലാവർക്കും രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125 ആയി ഉയർന്നു. തലച്ചിറയിൽ 24 പേർക്കും കടുവാപ്പാറയിലും ഇരണൂരും രണ്ടുപേർക്കുവീതവും പച്ചൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുണൂരിൽ മുൻപ് രോഗം സ്ഥിരീകരിച്ച ഗർഭിണിയുമായുള്ള സമ്പർക്കത്തിലാണ് രണ്ടുപേർക്ക് രോഗബാധയുണ്ടായത്. പച്ചൂരിൽ രോഗബാധയുണ്ടായത് മത്സ്യ വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനാണ്. തലച്ചിറയിലാണ് ഏറ്റവും കൂടുതൽപേരിലേക്ക് രോഗം പകർന്നത്. ചടയമംഗലത്തെ മത്സ്യം മൊത്തവിൽപ്പന കേന്ദ്രത്തിൽ പോയ മത്സ്യവിൽപ്പനക്കാരിലൂടെയാണ് തലച്ചിറയിൽ രോഗവ്യാപമുണ്ടായത്. ആദ്യ ദിനത്തിൽ നാലുപേർക്കാണ് പോസിറ്റീവായത്. ഇവരിൽ രണ്ടുപേർക്ക് ഇന്നലെ നെഗറ്റീവ് ആയതാണ് അൽപം ആശ്വാസത്തിന് ഇടനൽകുന്നത്. ഇവരെ സ്വന്തം വീട്ടിൽ നിരീക്ഷണ സംവിധാനത്തിൽ കഴിയണമെന്ന നിർദ്ദേശത്തോടെ ഡിസ്ചാർജ്ജ് ചെയ്തു. അറുന്നൂറിലധികംപേരുടെ സ്രവപരിശോധന നടത്തിയിരുന്നു. ഇനിയും പരിശോധനാഫലം ലഭിക്കാനുണ്ട്.