പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ 11ജീവനക്കാർ ക്വാറൈൻനിൽ പ്രവേശിച്ചു.കുന്നിക്കോട് സ്വദേശിനിയായ 45കാരിക്കാണ് രോഗം സ്ഥിരികരിച്ചത്.ആശുപത്രിയിലെ എല്ലാ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.എന്നാൽ ക്ലീനിംഗ് സ്റ്റാഫുമായി സമ്പർക്കം പുലർത്തിയെന്ന സംശയത്തെ തുടർന്നാണ് ആശുപത്രിയിലെ 11ജീവനക്കാർ ക്വാറൈൻറിൽ പ്രവേശിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു. രണ്ട് ആഴ്ചയായി ജോലിക്ക് വരാതിരുന്ന സ്റ്റാഫ് പനിയുടെ മരുന്ന് വാങ്ങി നേരത്തെ മടങ്ങിയിരുന്നു. അന്ന് സ്രവ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ വ്യാഴ്ച രാവിലെ ആശുപത്രിയിൽ എത്തിയ ഇവരുടെ സ്രവം വൈകിട്ട് പരിശോധിച്ചപ്പോഴാണ് പോസിറ്റീവ് രേഖപ്പെടുത്തിയത്.പത്ത് ദിവസം മുമ്പ് ഇവരുടെ 14കാരിയായ മകൾക്ക് രോഗം സ്ഥിരികരീച്ചിരുന്നു.