poli
കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച പുനലൂരിലെ വാഹന പരിശോധനകളും മറ്റും വിലയിരുത്താൽ റൂറൽ ജില്ലാ പൊലിസ് സൂപ്രണ്ട് ഹരിശങ്കർ പുനലൂരിൽ സന്ദർശനം നടത്തിയപ്പോൾ..

പുനലൂർ:പുനലൂരിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 626 പേർ വീടുകളിൽ നിരീക്ഷങ്ങളിൽ പ്രവേശിച്ചു. പുനലൂർ പൊയ്യാനി സ്വകാര്യ ആശുപത്രയിലെ ഒരു ഡോക്ടർ, തൂക്ക് പാലത്തിന് സമീപത്തെ ഇംബീരിയൽ ബേക്കറയിലെ താൽക്കാലിക ജീവനക്കാരൻ, കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറായ മണിയാർ സ്വദേശി, പുനലൂർ ഗവ.താലൂക്ക്ആശുപത്രിയിലെ 45കാരിയായ ക്ലീനിംഗ് സ്റ്റാഫ് അടക്കമുളളവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടന്ന് ഇവരുമായും , മത്സ്യ വ്യാപാരികളും മറ്റുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന 626 പേരാണ് ഇന്നലെ പുനലൂരിലും സമീപ പ്രദേശങ്ങളിലെ വീടുകളിൽ നീരീക്ഷണങ്ങളിൽ കഴിയുന്നത്.