കൊല്ലം: എസ്.പി.സി കൊല്ലം സിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്ര്‌മെന്റ് സെന്ററുകളിലേക്ക് സാധനങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ജി.എച്ച്.എസിലെ സ്റ്രുഡന്റ്സ് പൊലീസ് കേഡറ്റുകൾ സാധനങ്ങൾ സമാഹരിച്ച് നൽകി. സ്കൂൾ എച്ച്.എം എൽ. കമല്ലമ്മ എസ്.പി.സി നോഡൽ ഓഫീസർ പി. അനിൽകുമാറിന് സാധനങ്ങൾ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ രാധാകൃഷ്ണൻ, സീനിയർ അദ്ധ്യാപിക വി.ജി. ശ്രീലത, ആർ. ബിന്ദു, കേഡറ്റുകളായ കൃഷ്ണപ്രിയ, ആതിര തുടങ്ങിയവർ പങ്കെടുത്തു.