കൊല്ലം: വസ്തുവിന്റെ അതിർത്തിക്കല്ല് നീക്കം ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്ന് വീട്ടമ്മയെ ആക്രമിച്ചു, പ്രതി അറസ്റ്റിൽ. ചടയമംഗംലം പോരേടം ചരുവിള പുത്തൻ വീട്ടിൽ സന്തോഷിനെയാണ് (33) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോരേടം മൈതാനം ഭാഗത്ത് ഒസീല ഷിഫാന മൻസിലിൽ സലാഹുദ്ദീന്റെ ഭാര്യ ഒസീലയെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഒസീലയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ അതിർത്തിക്കല്ലാണ് നീക്കം ചെയ്തത്. ഒസീലയെ ആക്രമിച്ചതിനെ തുടർന്ന് സന്തോഷിനെ ആക്രമിച്ചതിന് പോരേടം വെള്ളൂപ്പാറ ഷെഹിൻഷാ മൻസിലിൽ ഷെബിൻഷായെയും(25) പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചടയമംഗലം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.