naushad
ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് സമാഹരിച്ച സാധനങ്ങൾ അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. മുസ്തഫ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറുന്നു

കൊല്ലം: ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കുന്നതിനായുള്ള സാധനങ്ങൾ സമാഹരിക്കുന്ന ജില്ലാ കളക്ടറുടെ ഒരു കൈ സഹായം പദ്ധതിയിലേക്ക് ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഫർണിച്ചർ വ്യാപാരികളിൽ നിന്ന് സാധനങ്ങൾ ശേഖരിച്ചുനൽകി. സാധനങ്ങൾ നിറച്ച വാഹനം എം. നൗഷാദ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. മുസ്തഫയിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ജില്ലാ ജനറൽ സെക്രട്ടറി എസ്. മൻസൂർ,​ ട്രഷറർ ജയഘോഷ്,​ ഹാഷിം ജെ.കെ, സുധീർ ഫ്രണ്ട്‌സ്,​ അഖിൽ വമാര,​ ഹനാൻ നൗഷാദ്,​ തുടങ്ങിയവർ പങ്കെടുത്തു.