കൊല്ലം: കെ.പി.സി.സി മൈനോറിറ്റി വടക്കേവിള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വികൾ വിതരണം ചെയ്തു. കെ.പി.സി.സി സംസ്ഥാന കോ ഓർഡിനേറ്റർ ഷാ സലീം ഉദ്ഘാടനം ചെയ്തു. വടക്കേവിള ബ്ലോക്ക് ചെയർമാൻ ഷഹാൽ കിഴക്കേടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കരിക്കോട് ഷറഫ്, അയത്തിൽ നിസാം, ആഷിക് പള്ളിത്തോട്ടം, ജഗൻ കൊല്ലം, സുബൈർ തുടങ്ങിയവർ പങ്കെടുത്തു.