എഴുകോൺ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുകോൺ ഈലിയോട് മജിത്ത് ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ആനന്ദവല്ലിയാണ് (70) മരിച്ചത്. ഇന്നലെ രാവിലെ 8 കഴിഞ്ഞും വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസി വാർഡ് മെമ്പറെ വിവരം അറിയിച്ചു. എഴുകോൺ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ആനന്ദവല്ലിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്. മക്കൾ: മഞ്ജുഷ, മജിത്ത്. മരുമക്കൾ: മോഹൻ, സിന്ധു. സംസ്കാരം പിന്നീട്.