കൊല്ലം: ശക്തികുളങ്ങര സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ചവറ സ്വദേശിയായ ഇദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയനായതാണ്. പൊലീസുകാരനെ ആരോഗ്യവിഭാഗം ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ 25 പൊലീസുകാരെ നിരീക്ഷണത്തിലാക്കിയതായി കൊല്ലം അസി. പൊലീസ് കമ്മിഷണർ പ്രദീപ്കുമാർ പറഞ്ഞു. കൊല്ലത്ത് പൊലീസുകാർക്കിടയിൽ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി മറ്റൊരു ബാച്ച് പൊലീസുകാരെ സ്റ്റേഷൻ പ്രവർത്തനത്തിന് നിയോഗിച്ചതായി അസി. കമ്മിഷണർ അറിയിച്ചു.