833 പേർക്ക് കൊവിഡ്
കൊല്ലം: കഴിഞ്ഞ് പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ കൊവിഡ് വ്യാപന തോത് നാലിരട്ടിയായി വർദ്ധിച്ചു. ഈമാസം ഒന്ന് മുതൽ 15 വരെ 219 പേരാണ് രോഗബാധിതരായത്. എന്നാൽ ഇതിന് ശേഷമുള്ള പത്ത് ദിവസത്തിനിടയിൽ 833 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സംസ്ഥാനത്ത് വ്യാപിച്ച് തുടങ്ങിയ ശേഷമുള്ള രണ്ടാം മാസമായ ഏപ്രിലിൽ ആകെ 17 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത മാസമായ മേയിൽ 38 ആയി ഉയർന്നു. പ്രവാസികളും അന്യസംസ്ഥാനത്തുള്ളവരും മടങ്ങിയെത്തി തുടങ്ങിയ ജൂൺ പകുതിയോടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. ആ മാസം 288 പേർ രോഗബാധിതരായി. ജൂലായുടെ ആദ്യ ദിനങ്ങൾ മുതൽ അന്യദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിവരെക്കാൾ ഇവിടുത്തുകാർക്ക് രോഗം സ്ഥിരീകരിച്ച് തുടങ്ങുകയായിരുന്നു. മാസം പകുതി പിന്നിട്ടതോടെയാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്ന സംഖ്യകളായി മാറിത്തുടങ്ങിയത്.
എപ്രിൽ 1 -15: 6
ഏപ്രിൽ 16 - 30: 11
ഏപ്രിൽ ആകെ: 17
മേയ് 1- 15: 1
മേയ് 16-31 : 37
മേയിൽ ആകെ: 38
ജൂൺ 1-15 :90
ജൂൺ16-30: 194
ജൂണിൽ ആകെ: 288
ജൂലായ് 1-15 : 219
ജൂലായ് 16-25 : 833
ജൂലായിൽ ഇതുവരെ: 1,052