തൊടിയൂർ: സമ്പർക്കം മൂലം കഴിഞ്ഞദിവസം അഞ്ചു പേർക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച തൊടിയൂർ പഞ്ചായത്തിൽ ഇന്നലെ ഒരു സ്ത്രീക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന കടയിലെ ജീവനക്കാരന്റെ മാതാവാണിവർ. ചികിത്സയിലുള്ള ആലപ്പാട് ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകയുടെ
കുടുംബാംഗങ്ങളുൾപ്പടെ ഇന്നലെ പത്ത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാ ഫലങ്ങളും നെഗറ്റീവാണ്.