പുനലൂർ: നിയോജക മണ്ഡലത്തിൽ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയുടെ ഭാഗമായി അച്ചൻകോവിൽ പട്ടികവർഗ കോളനിയിൽ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മന്ത്രി കെ..രാജു നിർവഹിച്ചു.ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അച്ചൻകോവിൽ സുരേഷ്ബാബു, ഐ.മൺസൂർ, ഗീത സുകുനാഥ്, സി..പി.ഐ.പുനലൂർ മണ്ഡലം സെക്രട്ടരി സി.അജയപ്രസാദ്, അച്ചൻകോവിൽ ഡി.എഫ്.ഒ.സന്തോഷ് തുടങ്ങിവർ സംസാരിച്ചു.