covid

കൊല്ലം: കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ പൊലീസും ആരോഗ്യ വകുപ്പും നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ച് ജില്ലാ ഭരണകൂടം പകുതിയിലേറെ തദ്ദേശ സ്ഥാപനങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്, കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ


ആലപ്പാട്, ചവറ, ക്ലാപ്പന, കുലശേഖരപുരം, നീണ്ടകര, പന്മന, തൊടിയൂർ, തേവലക്കര, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്‌താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോൺ, ഇട്ടിവ, കടയ്ക്കൽ, കരീപ്ര, കുമ്മിൾ, മേലില, നെടുവത്തൂർ, നിലമേൽ, പൂയപ്പള്ളി, ഉമ്മന്നൂർ, വെളിനല്ലൂർ, വെളിയം, വെട്ടിക്കവല.

കണ്ടെയ്ൻമെന്റ് സോണുകൾ

തലവൂർ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ, കുളത്തൂപ്പുഴ, തെന്മല, ഏരൂർ, വിളക്കുടി, തലവൂർ, പരവൂർ, ചിറക്കര, തൃക്കരുവ, പൂതക്കുളം, കൊറ്റങ്കര, നെടുമ്പന, മയ്യനാട്, പനയം എന്നീ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും റെഡ് കളർ കോഡായി പ്രഖ്യാപിച്ചു.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാർഡുകളിൽ ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങൾ തുടരും. പുനലൂർ മുനിസിപ്പാലിറ്റിയിലെ 10, 13, 24, 25, 26, 27, 28, 29, 33, 34 വാർഡുകളും കൊല്ലം കോർപ്പറേഷനിലെ 2, 4, 36, 37, 38, 39 ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.