ശാസ്താംകോട്ട: സോറിയാസിസ് രോഗം ബാധിച്ച് ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന യുവാവിന് പ്രവാസി മലയാളി അടിയന്തര സഹായമെത്തിച്ചു. മൈനാഗപ്പള്ളി കോവൂർ സ്വദേശിയായ വിജയുടെ ദുരവസ്ഥയെപ്പറ്റി കേരള കൗമുദി വാർത്ത നൽകിയിരുന്നു. ചചക്കുവള്ളി പ്രവാസി കൂട്ടായ്‌മ സ്ഥാപക പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനും എം.ആർ ഗ്രൂപ്പ് ചെയർമാനുമായ മുഹമ്മദ് റാഫി കുഴുവേലിലാണ് വിജയുടെ ചികിത്സയ്ക്കായി 50000 രൂപയുടെ ചെക്ക് കൈമാറിയത്. ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അൻസാർ സലിം, ജീവകാരുണ്യ പ്രവർത്തകൻ അറഫാ ഷാനവാസ്, കൂട്ടായ്മ ട്രഷറർ ഷമീർ അലി, പൊതുപ്രവർത്തകരായ ഇർഷാദ്, ഹാരിസ് കുഴുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.