തഴവ: ഡൽഹിയിൽ നിന്നെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ തഴവ പാവുമ്പ ഒൻപതാം വാർഡ് സ്വദേശിയായ ഗൃഹനാഥന്റെ വൈകി വന്ന പരിശോധനാഫലത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനാഫലം വൈകുന്നത് നെഗറ്റീവ് ആയതിനാലാണെന്ന മുൻവിധിയിൽ വീട്ടുകാരുമായി അടുത്തിടപഴകി വരുമ്പോഴാണ് കഴിഞ്ഞ ദിവസം രോഗബാധിതനാണെന്ന ഫലം ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് നീരീക്ഷണത്തിലാക്കി.