കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ കമ്മിറ്റി രൂപീകണത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രധാന പ്രവർത്തകർ മാത്രം പങ്കെടുത്തായിരുന്നു ദിനാചരണം. ഒന്നാം വാർഷികത്തിന്റെ ഭാഗമായി വൻറാലി സംഘടിപ്പിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്താലത്തിൽ കൊടിമരങ്ങൾ സ്ഥാപിച്ച് ഒ.ബി.സി എന്ന് ആലേഖനം ചെയ്ത ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങ് മാത്രമായി ചുരുക്കുകയായിരുന്നു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
ചവറ ബ്ലോക്കിൽ ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ബൈജു പുരുഷോത്തമൻ, മണ്ഡലം ചെയർമാൻ ആൻസിൽ പൊയ്ക, ബ്ലോക്ക് വൈസ് ചെയർമാൻ ഷാജി പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. പന്മന ബ്ലോക്കിൽ ചെയർമാൻ കെ.ജെ. യേശുദാസ്, ജില്ലാ സെക്രട്ടറി അബ്ദുൽ വഹാബ്, ശാസ്താംകോട്ടയിൽ ബ്ലോക്ക് ചെയർമാൻ ശിവനന്ദൻ, ജില്ലാ സെക്രട്ടറി ചിത്രസേനൻ, മണ്ഡലം ചെയർമാന്മാരായ ഷിഹാബുദ്ദീൻ, അശോകൻ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. വടക്കേവിളയിൽ ലായേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ശുഭദേവൻ പതാക ഉയർത്തി. ബ്ലോക്ക് ചെയർമാൻ ശരത്ചന്ദ്രൻ, ബ്ലോക്ക് വൈസ് ചെയർമാൻ രാജേഷ്, ജില്ലാ വൈസ് ചെയർപേഴ്സൺ സുമ സുനിൽകുമാർ, മണ്ഡലം ചെയർമാൻ സുരേഷ് മാധവൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഇരവിപുരത്ത് കാട്ടിൽ ബാബു പതാക ഉയർത്തി. ചാത്തന്നൂരിൽ ബ്ലോക്ക് ചെയർമാൻ വിദ്യാസാഗർ, സംസ്ഥാന സമിതി അംഗം സി.ആർ. രാജേഷ്, മണ്ഡലം ചെയർമാൻ മഹേശൻ എന്നിവർ നേതൃത്വം നൽകി. കുണ്ടറയിൽ ബ്ലോക്ക് ചെയർമാൻ നെപ്പോളിയൻ, സംസ്ഥാന സമിതി അംഗം നജീം പുത്തൻകട, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, മണ്ഡലം ചെയർമാൻമാരായ സുനിൽകുമാർ, ശ്രീനിവാസൻ മനു, ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു. അഞ്ചാലുംമൂട്ടിൽ ജില്ലാ ജനറൽ സെക്രട്ടറി കണ്ടച്ചിറ യേശുദാസ്, ബ്ലോക്ക് ചെയർമാൻ ആന്റണി, വൈസ് ചെയർമാൻ മുരളീധരൻ, മണ്ഡലം ചെയർമാൻ നബിൽ നെൽസൺ എന്നിവർ നേതൃത്വം നൽകി. തലവൂരിൽ ബ്ലോക്ക് ചെയർമാൻ നാസറുദ്ദീൻ, മണ്ഡലം ചെയർമാൻമാരായ റിയാസ്, ഷെഫീക്ക്, ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. നെടുമ്പനയിൽ കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ പതാക ഉയർത്തി. കോൺഗ്രസ് നെടുമ്പന മണ്ഡലം പ്രസിഡന്റ് കണ്ണനല്ലൂർ സമദ്, ഒ.ബി.സി ജില്ലാ ജനറൽ സെക്രട്ടറി ദമീൻ മുട്ടക്കാവ്, നെടുമ്പന മണ്ഡലം ചെയർമാൻ നിഷാദ് അലി, ജനറൽ സെക്രട്ടറി അമീർ പുലിയില, ട്രഷറർ സുധീർ പുന്നൂർ, കുണ്ടറ മണ്ഡലം ചെയർമാൻ രാജു, തൃക്കോവിൽവട്ടം ബ്ലോക്ക് ചെയർമാൻ പ്രദീപ് കുമാർ, പേരൂർ മണ്ഡലം ചെയർമാൻ സുശീലൻ, എം. സലിം എന്നിവർ നേതൃത്വം നൽകി. കരുനാഗപ്പള്ളിയിൽ ബ്ലോക്ക് ചെയർമാൻ സാജൻ വൈശാഖ് പതാക ഉയർത്തി.