ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് സാനിറ്റൈസർ, മാസ്ക്, കൈയുറകൾ എന്നിവ നൽകി. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറിൽ നിന്ന് ഡിപ്പോ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആർ. സുനിൽ കുമാർ സാധനങ്ങൾ ഏറ്റുവാങ്ങി. ട്രസ്റ്റ് പ്രസിഡന്റ് സുധാകരകുറുപ്പ്, കോ ഓർഡിനേറ്റർ വേണു സി. കിഴക്കനേല, കൺട്രോളിംഗ് ഇൻസ്പെക്ടർ ജി.കെ. മോനായി, ഉദ്യോഗസ്ഥരായ ബി. സുഗതൻ, ആർ. സഞ്ജയൻ, എസ്. പ്രമോദ് കുമാർ, എസ്. സുജിത് തുടങ്ങിയവർ പങ്കെടുത്തു.