തഴവ: തഴവ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന മണപ്പള്ളി 11-ാം വാർഡിലെ രണ്ട് റോഡുകളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാന യുവജനക്ഷേമ ബോർഡ് മുൻ അംഗം സി .ആർ മഹേഷ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പാവുമ്പ സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി രാജൻ, അഡ്വ. ബി. അനിൽകുമാർ, വർഗീസ് കടമ്പാട്ട്, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണപിള്ള, ഡി.വി.സന്തോഷ്, സലീം ചെറുകര, തുളസീധരൻ, മോൻസി തോമസ് എന്നിവർ സംസാരിച്ചു.