കുണ്ടറ: ഇടതുപക്ഷത്തെ വളരാൻ സഹായിച്ച കശുഅണ്ടി തൊഴിലാളികളെ ഭരണാധികാരികൾ മറന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.എസ്.പി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനത്തോപ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാമൂട്ടിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയിലെ ഭൂരിപക്ഷം ഫാക്ടറികളും കഴിഞ്ഞ നാലുവർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. അഞ്ച് വ്യവസായികൾ ആത്മഹത്യ ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെയും വ്യവസായത്തെയും രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും എം.പി പറഞ്ഞു.
എ.എ. അസീസ്, ടി.സി. വിജയൻ, ജി. വേണുഗോപാൽ, ആർ. ശ്രീധരൻപിള്ള, ജെ. മധു, സജി ഡി. ആനന്ദ്, ടി.കെ. സുൽഫി, ഫിറോസ്ഷാ സമദ്, കുരീപ്പുഴ മോഹനൻ, ഇടമനശ്ശേരി സുരേന്ദ്രൻ, മഹേശ്വരൻപിള്ള, ടി.സി. അനിൽകുമാർ, ആനന്ദ് ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.