cpi
പുനലൂർ നഗരസഭയിലെ അഷ്ടമംലത്ത് സി.പി.ഐയിൽ ചേർന്ന ബി.ജെ.പി പ്രവർത്തകരെ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് പാർട്ടി പതാക നൽകി സ്വീകരിക്കുന്നു. മുൻ നഗരസഭ ചെയർമാൻ കെ.രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ കെ.പ്രഭ തുടങ്ങിയവർ സമീപം..

പുനലൂർ: നഗരസഭയിലെ അഷ്ടമംഗലം സ്വദേശികളായ 20 ഓളം ബി.ജെ.പി. പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. ബി.ജെ.പി.മുൻ മുനിസിപ്പൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് പ്രിൻസ് പ്രസാദ്, ആട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ബി.എം.എസ്.) നേതാവ് സുഭാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള പ്രവർത്തകരാണ് സി.പി.ഐയിൽ ചേർന്നത്. സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി.അജയപ്രസാദ് പ്രവർത്തകർക്ക് ചുവന്ന പതാക നൽകി വരവേറ്രു. മുൻ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, മണ്ഡലം അസി.സെക്രട്ടറി കെ.രാധാകൃഷ്ണൻ,വാർഡ് കൗൺസിലർ കെ.പ്രഭ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയനാഥൻ, രാഹുൽ രാധാകൃഷ്ണൻ, ര‌ഞ്ജിത്ത് രാധാകൃഷ്ണൻ, സുകുമാരൻ ആചാരി, ഷീജു, വിഷ്ണുലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.