കടയ്ക്കൽ :കടയ്ക്കൽ, കുമ്മിൾ ,ചിതറ,ഇട്ടിവ ഗ്രാമപഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടൈയ്ൻമെന്റ് സോണായതിനാൽ വാഹനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പെട്രോൾ പമ്പുകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയും മെഡിക്കൽ സ്റ്റോറുകൾ ഒഴികെ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും തുറക്കും. വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ ,ബുധൻ ,വെള്ളി ദിവസങ്ങളിൽ കടയ്ക്കൽ മടത്തറ റോഡിന്റെ ഇടതു വശത്തുള്ളവയും ചൊവ്വ ,വ്യാഴം, ശനി ദിവസങ്ങളിൽ കടയ്ക്കൽ മടത്തറ റോഡിന്റെ വലതു വശത്തുള്ളവയും മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. ഞായറാഴ്ച എല്ലാ സ്ഥാപനങ്ങളും അടച്ചിടണം. തിങ്കൾ മുതൽ ശനി വരെ മാത്രമേ വാഹനങ്ങൾ റോഡിൽ ഇറങ്ങാൻ അനുവദിക്കുകയുള്ളു.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിൽ ഇറക്കാൻ അനുവദിക്കുകയുള്ളു. ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു.