jayapal-panikar-65

എഴുകോൺ: ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. നെടുമൺകാവ് ശ്രീകൃഷ്ണ ബിൽഡിംഗിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദനത്തോപ്പ് വിശ്രമം ഹൗസിൽ ജയപാല പണിക്കരാണ് (65) മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് മാമൂട് മുണ്ടൻചിറ രാഘവ ഭവനിൽ സംസ്‌കരിക്കും. ഭാര്യമാർ: പരേതയായ ലാലി, ശ്രീദേവി. മക്കൾ: ലിജി, ലിയ. മരുമകൻ: സുധിൻ.