കൊല്ലം: എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം 1810-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖയുടെ ആഭിമുഖ്യത്തിൽ കൊവിഡ് 19 ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ശാഖാ അംഗം തോപ്പിൽ വീട്ടിൽ ആർ. കവിരാജൻ ശാഖാ പരിധിയിലെ നാന്നൂറ് വീടുകളിലേക്ക് നൽകാനുള്ള മരുന്ന് പ്രസിഡന്റ് ആലയത്ത് ജി. കൃഷ്ണകുമാറിന് കൈമാറി.
ശാഖാ സെക്രട്ടറി പി. സുരേന്ദ്രൻ, യൂണിയൻ കൗൺസിലർ നേതാജി ബി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. വാസവൻ, വനിതാസംഘം പ്രസിഡന്റ് ലീലാ മനോഹരൻ, സെക്രട്ടറി സത്യ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഗിരിജാ വിക്രമൻ, കമ്മിറ്റി അംഗം ബിനിൽകുമാർ, ഡി. ദിലീപ്, എൻ. ചന്ദ്രബാബു, ജി. അനൂപ്, ബിവിൻ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.