പുത്തൂർ: വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. കുളക്കട മൂലമുക്കിന് സമീപം അനിൽഭവനിൽ സുകുമാരന്റെ ഭാര്യ ലീലയാണ് (67) മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ വീട്ടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പുക പുറത്തേക്ക് വരുന്നത് കണ്ട് പരിസരവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. തനിച്ചായിരുന്നു താമസം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അനിൽ, സുനിൽ. മരുമക്കൾ: ബിന്ദു, സുമ.