ശാസ്താംകോട്ട: ദുബായിൽ ജോലിക്കിടെ ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയിൽ എച്ച്. നിസാറാണ് (48) മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് ട്രക്ക് നന്നാക്കുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. ഭാര്യ: ഷീജ. മക്കൾ: ഹസീന, ഹാസ്മി.