paravur-school
ഓൺലൈൻ പഠനത്തിനായി പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് നീലമന ഇല്ലത്ത് നാരായണൻ നമ്പൂതിരി നൽകുന്ന ടി.വി ഹെഡ്മിസ്ട്രസ് കെ.എൽ. സ്മിത, പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻ പിള്ള എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

പരവൂർ : പൂതക്കുളം നീലമന ഇല്ലത്ത് നാരായണൻ നമ്പൂതിരി പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി എൽ.ഇ.ഡി ടി.വി നൽകി. ഹെഡ്മിസ്ട്രസ് കെ.എൽ. സ്മിത, പി.ടി.എ പ്രസിഡന്റ ജെ.സുധീശൻ പിള്ള എന്നിവർ ചേർന്ന് ടി.വി ഏറ്റുവാങ്ങി. ചടങ്ങിൽ പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, വാർഡ് മെമ്പർ എം. സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. റാം മോഹൻ, അദ്ധ്യാപകരായ സിനി ബി.എസ്, സി. അനിൽ കുമാർ, എസ്. ഷാജു എന്നിവർ പങ്കെടുത്തു.