കൊല്ലം: മയ്യനാട് വെള്ളമണൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ടെലിവിഷൻ നൽകി. 100 ബെഡുകളാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറയ്ക്ക് ടെലിവിഷൻ കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മയ്യനാട് ഗ്രാമ പഞ്ചായത്ത് അംഗം വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. ഉമയനല്ലൂർ റാഫി, ബി. ശങ്കരനാരായണപിള്ള, സുധീർ കൂട്ടുവിള, ജോയ് മയ്യനാട്, എ. ലിജുലാൽ, ആസാദ് കൂട്ടിക്കട എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സ്റ്റാഫ് വിജയകുമാർ നന്ദി പറഞ്ഞു.