കരുനാഗപ്പള്ളി: അസംബ്ളി മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തഴവാ ഗ്രാമപഞ്ചായത്തിൽ 7 പേർക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം പടർന്നത്. സാമൂഹ്യ വ്യാപനത്തിന് ഇരയായ 68 പേരുടെ സ്രവം ഇന്നലെ പരിശോധിച്ചപ്പോഴാണ് രണ്ട് വീടുകളിലെ 7 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ 3 , ആലപ്പാട്ട് 3, ക്ലാപ്പനയിൽ 1, തൊടിയൂരിൽ 1 എന്നിങ്ങനെയാണ് പുതിയ രോഗികൾ. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്ന് കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 3 ദിവസമായി ഇവിടെ പുതുയ രോഗികൾ ഇല്ല.ഇന്നലെ രോഗം സ്ഥിരീകരിച്ച രോഗികളെ ഫിഷറീസ് ഹൈസ്കൂളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ചു.