തഴവ: ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ കുലശേഖരപുരത്ത് രോഗികളുടെ എണ്ണം കുറയുന്നില്ല.
പഞ്ചായത്തിലെ കടത്തൂർ ,മണ്ണടിശ്ശേരി വാർഡുകളിലാണ് രോഗം സമൂഹ വ്യാപനം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തിയത്.കഴിഞ്ഞ ദിവസം ഈ മേഖലയിൽ മാത്രം നടത്തിയ പരിശോധനയിൽ മണ്ണടിശ്ശേരി സ്വദേശികളായ അഞ്ച് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഈ വാർഡുകളിലേക്കുള്ള എല്ലാ ഉൾനാടൻ റോഡുകളും കെട്ടിയടച്ചെങ്കിലും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ ഇത് നീക്കം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇന്ന് മുതൽ പൊലീസ് സഹായത്തോടെ സാമൂഹ്യ നിയന്ത്രണം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്തെ രോഗ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാൽ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ ഗ്രാമവാസികൾ തയ്യാറാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.