mayail
വെളിയം മലയിൽ വൈദ്യുത കമ്പിയിൽ തട്ടി പരിക്കേറ്റ മയിലിന് പാമ്പ് പിടുത്തക്കാരൻ ജയപ്രമോദ് പ്രമേ സുശ്രൂഷ നല്കുന്നു

ഓയൂർ: വൈദ്യുത കമ്പിയിൽ തട്ടി പരിക്കേറ്റ് അവശനിലയിൽ ആയിരുന്ന മയിലിന് പ്രാഥമികചികിത്സ നല്കി. കായില മാലയിൽ പ്രദേശത്ത് വച്ച് വൈദ്യുത കമ്പിയിൽ തട്ടി വലത് കാലിന്റെ മൂന്ന് വിരലുകൾ അറ്റ് പോയ മയിൽ ഒരു മാസത്തിലധികമായി അവശനിലയിലായിരുന്നു.ഇരുകാലുകളും നിലത്തുറപ്പിച്ച് ശരിയായ രീതിയിൽപറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. മാലയിൽ ഉണ്ണി വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം വെളിയം കോളനി സ്വദേശി ജയപ്രമോദ് എത്തി മയിലിനെ പിടികൂടി പ്രഥമ സുശ്രൂഷ നല്കിവീട്ടിൽ സൂക്ഷിച്ചിരിക്കുയാണ്. വനപാലകരെത്തിയാലുടൻ മയിലിനെ കൈമാറുമെന്ന് ജയപ്രമോദ് പറഞ്ഞു.