പുനലൂർ:കിഴക്കൻ മലയോര മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ കാട്ടാനയുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തെ കുന്നുതറ വീട്ടിൽ ലൂയിസിൻെറയും, മകൻ ജോസഫിന്റെയും കൃഷികളാണ് അവസാനമായി കാട്ടന നശിപ്പിച്ചത്.ഞായറാഴ്ച രാത്രി ലൂയീസിന്റെ വീടിനോട് ചേർന്ന ഭൂമിയിൽ ഇറങ്ങിയ കാട്ടാന തെങ്ങ്, കമുക്, വാഴ, വളർത്ത് പുല്ല് ഉൾപ്പെടെയുളള കൃഷികളാണ് നശിപ്പിച്ചത്. ഒറ്റക്കല്ലിന് പുറമെ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ കാട്ടാന അടക്കമുളള വന്യ മൃഗങ്ങളുടെ ശല്യം വർദ്ധിച്ചിട്ടു വർഷങ്ങൾ പിന്നിടുകയാണ്.ആര്യങ്കാവ് പഞ്ചായത്തിലെ ചേനഗിരി, അരണ്ടൽ, വെഞ്ച്വർ, ഇരുളൻകാട്, 27മല, ആനചാടി, തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ, ഉറുകുന്ന്, ആനപെട്ടകോങ്കൽ, തോണിച്ചാൽ, ചാലിയക്കര തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.