കൊല്ലം: വെട്ടിക്കവലയിൽ ഇന്നലെ ഒരു കുട്ടി ഉൾപ്പടെ നാല് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തലച്ചിറയിൽ രണ്ടുപേർക്കും നിരപ്പിൽ ഭാഗത്തും കടുവാപ്പാറയിലും ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രണ്ടുപേർക്കും കരിക്കത്ത് മൂന്നുപേർക്കുമാണ് പോസറ്റീവായത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് തലച്ചിറയിൽ വീണ്ടും പോസറ്റീവ് കേസുണ്ടായത്. വെട്ടിക്കവല പഞ്ചായത്തിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 148 ആയി.