പത്തനാപുരം: വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തു. വിളക്കുടി കുളപ്പുറം ലക്ഷ്മികോണത്ത് വീട്ടിൽ അനീസ് പ്രസാദിന്റെ ഭാര്യ ലക്ഷ്മിയാണ് (30) മരിച്ചത്. കഴിഞ്ഞ ഒൻപതിനാണ് ഇവർ സൗദിയിൽ നിന്നെത്തിയത്. തുടർന്ന് ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. കൊവിഡ് പ്രാഥമിക പരിശോധന നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മുറിയിൽ കയറി കതകടച്ച ശേഷം തൂങ്ങുകയുമായിരുന്നു. അനീസിന്റെയും മകളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കയററുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ആര്യങ്കാവ് സ്വദേശിയായ അനീസും അഞ്ചൽ സ്വദേശിയായ ലക്ഷ്മിയും വിവാഹശേഷമാണ് വിളക്കുടിയിൽ താമസമാക്കിയത്. മക്കൾ: വിസ്മയ, മിന്നു. കുന്നിക്കോട് പൊലീസ് കേസെടുത്തു.