ചാത്തന്നൂർ : ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുമ്മല്ലൂർ തോണിക്കടവിൽ ആരംഭിച്ച കൊവിഡ് കെയർ സെന്ററിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി ആർ.വൈ.എഫ് ആദിച്ചനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്കുകൾ, കൈയുറകൾ, സാനിട്ടൈസർ, ഹാൻഡ് വാഷ്, ലോഷൻ എന്നിവ വിതരണം ചെയ്തു. ആർ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷിന് ഇവ കൈമാറി. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ആർ.വൈ. എഫ് നേതാക്കളായ സുധീഷ് ആദിച്ചനല്ലൂർ, രാകേഷ് കൊട്ടിയം, എ. അനന്ദു എന്നിവർ പങ്കെടുത്തു.