ramachandranpilla-73

കൊട്ടാരക്ക​ര: കൊവിഡ് നിരീക്ഷണത്തിലിരുന്ന ഗൃഹനാഥൻ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചു. മുംബയിൽ കൊവിഡ് ബാധയെ തുടർന്ന് ചികിത്സ കഴിഞ്ഞ് നെഗറ്റീവായ തൃക്കണ്ണമംഗൽ കടലാവിള അമ്പാടിയിൽ രാമ​ചന്ദ്രൻ​പിള്ളയാണ് (73) മരിച്ചത്. 24 ന് നാട്ടിലെത്തിയ രാമചന്ദ്രൻ പിള്ള അന്ന് മുതൽ കൊട്ടാരക്കരയിൽ പെയ്ഡ് ക്വാറന്റൈനിലായിരുന്നു. ഇന്നലെ രാവിലെ വാർഡിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമചന്ദ്രൻ പിള്ള കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മുമ്പ് ഹൃദ്രോഗ ചികിത്സ തേടിയിട്ടുള്ള ഇദ്ദേഹം ആൻജിയോപ്ലാസ്റ്റിക്കും വിധേയനായിട്ടുണ്ട്. മൃതദേഹം മോർച്ചറിയിൽ. കൊവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ബിന്ദു, ബിജി. മരുമക്കൾ: സുരേഷ് ബാബു, മനോജ്.