കൊല്ലം: കോൺഗ്രസ് അമ്മൻ നട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019-20 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തി അനുമോദിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് അരവിന്ദ് ബേബി എന്ന വിദ്യാർത്ഥിക്ക് ഉപഹാരം നൽകി പരിപാി ഉദ്ഘാടനം ചെയ്തു. എം. ആദർശ്, അനു വിജയ്, സ്വാതി സുനിൽകുമാർ, പാർവതി ബ്രഹ്മാനന്ദൻ, എസ്. അതുഷ് , സഞ്ജു എം. സജി എന്നീ വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. രാജ്‌മോഹൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശിവരാജൻ, ഡിവിഷൻ പ്രസിഡന്റ് എസ്. മധുസൂദനൻ, താഹിന ടീച്ചർ, ടി. നാഗരാജൻ, പട്ടത്താനം ഷെഫീഖ്, എ. അഭിലാഷ്, എന്നിവർ പങ്കെടുത്തു.