കൊല്ലം: കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ വീണ്ടും ഒൻപത് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരു കുട്ടി ഉൾപ്പടെയാണ് രോഗബാധിതരായത്. അതേ സമയം കഴിഞ്ഞ രണ്ടുദിനങ്ങളിലായി പത്ത് പേർ നെഗറ്റീവായതും ആശ്വാസത്തിനിടനൽകുന്നുണ്ട്. 19ന് ഉച്ചയോടെയാണ് മുസ്ളീംസ്ട്രീറ്റിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചുതുടങ്ങിയത്. ഒറ്റ ദിവസം 27 പേർക്ക് ബാധിച്ചത് വലിയ ആശങ്കയ്ക്ക് ഇടനൽകിയിരുന്നു.
മൈലത്ത് മൂന്ന് പേർക്ക്
ആദ്യഘട്ടത്തിൽ കൊവിഡ് ഒഴിഞ്ഞുനിന്നിരുന്ന മൈലം പഞ്ചായത്തിൽ ഇന്നലെ മൂന്നുപേർക്കുകൂടി പോസിറ്റീവായി. ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണാക്കി ഇവിടെയും ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽപേരെ ക്വാറന്റൈനിലാക്കി. സ്രവ പരിശോധനകളും തുടരുകയാണ്.